കരിയറിലെ ഒൻപതാം ക്ലബ്ബിലേക്ക്‌ ചേരാൻ ഒരുങ്ങി ബലോട്ടെല്ലി

- Advertisement -

വിവാദ ഇറ്റാലിയൻ സ്‌ട്രൈക്കർ മാരിയോ ബലോട്ടെല്ലി തന്റെ കരിയറിലെ ഒൻപതാം ക്ലബ്ബിലേക്ക്‌. സീരി എ യിലേക്ക് പുതുതായി എത്തിയ ബ്രെസിയയുമായി കരാറിലെത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടനെ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂണിൽ ഫ്രഞ്ച് ക്ലബ്ബ് മാർസെയുമായി കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയാണ് ഇത്തവണ പുതിയ ക്ലബ്ബിൽ എത്തുന്നത്.

ബ്രസീലിയൻ ക്ലബ്ബ് ഫ്ലെമെങ്ങോ താരവുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും കരാറിൽ എത്താൻ ആയിരുന്നില്ല. അച്ചടക്ക ലംഘനങ്ങളുടെ പേരിൽ കുപ്രസിദ്ധനാണ് ഇറ്റാലിയൻ രാജ്യാന്തര താരമായ ബാലോട്ടെല്ലി. മുൻപ് ഇന്റർ മിലാൻ, മിലാൻ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, നീസ്, ലുമസാനെ എന്നീ ക്ലബ്ൾക്കും വേണ്ടിയും സ്‌ട്രൈക്കറായ ബലോട്ടെല്ലി കളിച്ചിട്ടുണ്ട്.

Advertisement