ബെയ്‌ൽ എങ്ങോട്ടും പോകുന്നില്ല, ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് അവസാനമിട്ട് സിദാൻ

ഗരേത് ബെയ്‌ൽ റയൽ മാഡ്രിഡ് വിട്ട് എങ്ങോട്ടും പോകുന്നില്ലെന്ന് ഉറപ്പിച്ച് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. സെൽറ്റയെ തോൽപ്പിച്ച ആദ്യ ല ലീഗ മത്സരശേഷം നടന്ന പത്ര സമ്മേളനത്തിലാണ് മാഡ്രിഡ് പരിശീലകൻ ബെയ്‌ൽ ഈ സീസണിൽ സാന്റിയാഗോ ബെർണാബുവിൽ തന്നെ തുടരും എന്നത് വ്യക്തമാക്കിയത്.

പ്രീ സീസണിൽ ബെയ്ൽ ടീം വിടുന്നതാകും ഇരു പക്ഷത്തിനും നല്ലത് എന്ന നിലപാട് എടുത്ത സിദാൻ പക്ഷെ ഈഡൻ ഹസാർഡിന് പരിക്ക് പറ്റിയതോടെയാണ് ബെയ്‌ലിനെ ടീമിൽ നിലനിർത്താൻ നിർബന്ധിതനായത്. ഹാം സ്ട്രിംഗ് പരിക്ക് പറ്റിയ ഹസാർഡ് 4 ആഴ്ചയെങ്കിലും പുറത്തിരിക്കും എന്നത് ഉറപ്പാണ്. ” ഗരേത്, ജെയിംസ് .. ഇവിടെയുള്ള എല്ലാവരും ഈ ജേഴ്സിയെ അത് അർഹിക്കുന്ന രീതിയിൽ തന്നെ പ്രതിരോധിക്കും” എന്നാണ് സിദാൻ ഇന്ന് പറഞ്ഞത്. നേരത്തെ ചൈനീസ് ക്ലബ്ബിലേക്ക്‌ താരത്തെ വിൽക്കാനുള്ള തീരുമാനത്തിൽ നിന്ന് അവസാന നിമിഷം റയൽ പിന്മാറുകയായിരുന്നു.