പുക്കി പുലിയാണ്, പ്രീമിയർ ലീഗ് റെക്കോർഡിട്ട് നോർവിച് സ്‌ട്രൈക്കർ

പ്രീമിയർ ലീഗിലെ അപൂർവ്വ റെക്കോർഡ് ഇട്ട് നോർവിച് സിറ്റി സ്‌ട്രൈക്കർ പുക്കി. പ്രീമിയർ ലീഗിലെ ആദ്യ 2 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡാണ് താരം ഇന്ന് സ്വന്തം പേരിലാക്കിയത്. ഇതിന് മുൻപ് പ്രീമിയർ ലീഗിലെ ഒരു കളിക്കാരനും തന്റെ ആദ്യ 2 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കാനായിട്ടില്ല. ചാമ്പ്യൻഷിപ്പിൽ നിന്ന് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ നോർവിച് ആക്രമണത്തിന്റെ ചുക്കാൻ പിടിക്കുന്ന താരമാണ് പുക്കി.

ഇന്നലെ ന്യൂ കാസിലിനെതിരെ ഹാട്രിക് നേടിയ പുക്കി സ്വന്തം ടീമിന് ഈ സീസണിലെ ആദ്യ ജയമാണ് സമ്മാനിച്ചത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ ടോപ്പ് സ്‌കോറർ പദവി സ്വന്തമാക്കിയാണ് പുക്കി പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. നോർവേയുടെ ദേശീയ ടീം അംഗമാണ് 29 വയസുകാരനായ പുക്കി. മുൻപ് സെവിയ്യ, സെൽറ്റിക്ക്, ശാൽകെ ടീമുകൾക്ക് വേണ്ടിയും കളിച്ച തരാമാണ് പുക്കി.

Previous articleബെയ്‌ൽ എങ്ങോട്ടും പോകുന്നില്ല, ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് അവസാനമിട്ട് സിദാൻ
Next articleപുജാരക്ക് സെഞ്ചുറി, പരിശീലന മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ