ഗാരെത് ബെയ്ൽ റയൽ വിട്ട് ചൈനയിലേക്ക്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് സൂപ്പർ താരം ഗാരെത് ബെയ്ൽ ചൈനയിലേക്ക് പറക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് സൂപ്പർ ലീഗ് ക്ലബ്ബായ ജിയാംഗ്സു സണ്ണിംഗിലേക്ക് വെൽഷ് താരം പോകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 66 മില്ല്യൺ യൂറോയുടെ കരാറിലാണ് താരം ചൈനീസ് ക്ലബ്ബിലേക്ക് പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.

ജിയാംഗ്സു ഇന്റർ മിലാന്റെ സഹോദര ക്ലബ്ബാണ്. ഇന്ററും ജിയാംഗ്സുവും സണ്ണിംഗ് ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലബ്ബുകളാണ്. ജിയാംഗ്സു സണ്ണിംഗിൽ നിന്നും ഇന്റർ മിലാനിലേക്കൊരു ഗാരെത് ബെയ്ല് മൂവും തള്ളിക്കളയാനാവില്ല. നിലവിൽ തന്റെ ടീമിലേക്ക് ഗാരെത് ബെയ്ലിന്റെ സേവനങ്ങൾ അവശ്യമില്ലെന്ന് സിനദിൻ സിദാൻ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് താരത്തെ ക്ലബ്ബ് വിടാൻ പ്രേരിപ്പിക്കുന്നത്. ബയേൺ അടക്കമുള്ള യൂറോപ്പിലെ വമ്പന്മാർ ബെയ്ലിനായി രംഗത്ത് വന്നെങ്കിലും ശമ്പളത്തിന്റെ പ്രശ്നങ്ങളാണ് ചൈനയിലേക്ക് പോവാൻ പ്രേരിപ്പിച്ചത്.