ഒബാമയങ്ങിനായി പി എസ് ജി രംഗത്ത്

- Advertisement -

ആഴ്സണൽ സ്ട്രൈക്കർ ആയ ഒബാമയങ് ആഴ്സണൽ വിട്ട് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. ഇപ്പോൾ വമ്പന്മാരായ പി എസ് ജിയും ഒബാമയങ്ങിനായി രംഗത്ത് എത്തിയിട്ടുണ്ട് എന്നാണ് വിവരങ്ങൾ. നേരത്തെ ഒബാമയങ്ങിനായി റയൽ രംഗത്ത് ഉണ്ടെന്ന് വാർത്തകൾ വന്നിരുന്നു. ആഴ്സണലിൽ തൃപ്തനല്ലാത്ത ഒബാമയങ്ങ് ഈ സീസണോടെ ക്ലബ് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒബാമയങ്ങിനായി ബാഴ്സലോണയും രംഗത്തുണ്ട്. കിരീടങ്ങൾ ആഴ്സണലിനൊപ്പം നേടാൻ കഴിയുമെന്ന് ഒബാമയങ്ങിന് വിശ്വാസമില്ലാത്തത് ആണ് താരത്തെ ക്ലബിൽ നിന്ന് അകറ്റുന്നത്. തന്റെ കരിയറിന്റെ പീകിൽ നിൽക്കുന്ന ഒബാമയങ്ങ് ഇനിയും ആഴ്സണലിൽ തുടരരുത് എന്ന് അദ്ദേഹത്തിന് ഉപദേശങ്ങളും കിട്ടിയിട്ടുണ്ട്. ആഴ്സണലിന്റെ ക്യാപ്റ്റൻ ആം ബാൻഡ് വരെ അണിഞ്ഞു എങ്കിലും ഒബാമയങ്ങ് ക്ലബ് വിട്ടേക്കും എന്നു തന്നെയാണ് സൂചനകൾ.

Advertisement