കൂടുതൽ ബാഴ്സലോണ താരങ്ങളെ ലോണിൽ എത്തിക്കാൻ ബെറ്റിസിന്റെ ശ്രമം

- Advertisement -

ബാഴ്സലോണ യുവ താരം അലേനയെ ഈ സീസണിൽ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ റയൽ ബെറ്റിസിന് ആയിരുന്നു. താരത്തിന്റെ കൂടുതൽ അവസരങ്ങൾ കൊടുത്ത് ബാഴ്സലോണയുടെ വിശ്വാസം നേടിയെടുക്കാൻ ബെറ്റിസിനായിട്ടുണ്ട്. ഇതോടെ അടുത്ത സീസണായി കൂടുതൽ ബാഴ്സലോണ യുവതാരങ്ങളെ ലോണിൽ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ റയൽ ബെറ്റിസ് തുടങ്ങി.

അടുത്ത സീസണിൽ ബാഴ്സലോണയുടെ പ്രതീക്ഷകളായ അൻസു ഫറ്റി, റിക്വി പുജ് എന്നിവരെ ലോണിൽ കൊണ്ടുവരാൻ ആണ് ബെറ്റിസ് ശ്രമിക്കുന്നത്. ഇതിനായി ക്ലബ് ചർച്ചകളും ആരംഭിച്ചു. ഈ സീസൺ തുടക്കത്തിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചു എങ്കിലും അൻസു ഫറ്റിക്ക് സീസൺ പുരോഗമിക്കുന്നതോടെ അവസരങ്ങൾ കുറഞ്ഞിരുന്നു ഇത് താരത്തിന്റെ ഫോമിനെയും ബാധിച്ചിരുന്നു. ഫറ്റിയെ പ്രധാന അറ്റാക്കിംഗ് താരമായി കളിപ്പിക്കാൻ ബെറ്റിസ് ഒരുക്കമാണ്.

ബാഴ്സലോണയുടെ വലിയ ടാലന്റായ റിക്വി പുജും അവസരമില്ലാതെ നിൽക്കുകയാണ് ഇപ്പോൾ. സെറ്റിയൻ താരത്തിന് അവസരം നൽകും എന്ന് പറഞ്ഞിരുന്നു എങ്കിലും ഇതുവരെ അത് നടന്നില്ല. ഇതാണ് റിക്വിയെയും ലോണിൽ കിട്ടുമെന്ന പ്രതീക്ഷ ബെറ്റിസിൽ ഉണ്ടാക്കിയിരിക്കുന്നത്.

Advertisement