ഹെയ്തി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന് വിലക്ക്

- Advertisement -

ഹെയ്തി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് യെസ്ൿജീൻ ബാർട്ടിനെ ഫിഫ വിലക്കി. 90 ദിവസത്തേക്കാണ് വിലക്ക്. അദ്ദേഹത്തിനെതിരെ ലൈംഗിക ചൂഷണ കേസ് നടക്കുന്ന സാഹചര്യത്തിൽ ആണ് വിലക്ക്. ലൈഗികാരോപണം ഉന്നയിച്ച വ്യക്തിക്ക് എതിരെ ബാർട്ട് വധ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. തുടർ ആരോപണങ്ങൾക്ക് പിന്നാലെ ബാർട്ടിനെ പുറത്താൻ ഇൻഡിപെൻഡന്റ് എതിക്സ് കമ്മിറ്റി ആണ് തീരുമാനിച്ചത്.

ഹെയ്തിയുടെ നാഷണൽ. ട്രെയിനിങ് കോമ്പ്ലക്സിൽ വെച്ച് അവസാന അഞ്ചു വർഷത്തിനിടയിൽ ഒന്നിൽ കൂടുതൽ തവണ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് ബാർട്ടിനെതിരെ ഉയർന്നിരിക്കുന്ന പരാതി. 2000മുതൽ ഹെയ്തി ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റ് ആണ് ബാർട്ട്.

Advertisement