ഇന്ററിന്റെ സൂപ്പർ സ്ട്രൈക്കറെ റാഞ്ചാനൊരുങ്ങി അത്ലെറ്റിക്കൊ മാഡ്രിഡ്

- Advertisement -

ഇന്ററിന്റെ സൂപ്പർ സ്ട്രൈക്കറെ റാഞ്ചാനൊരുങ്ങി അത്ലെറ്റിക്കൊ മാഡ്രിഡ്. ഇന്ററിന്റെ സൂപ്പർ താരം ലൗടാരോ മാർട്ടിനെയാണ് സിമിയോണിയും സംഘവും ലക്ഷ്യം വെക്കുന്നത്. ലാ ലീഗ ചാമ്പ്യന്മാരായ അത്ലെറ്റിക്കോ മാഡ്രിഡ് അടുത്ത സീസണിൽ മികച്ച ടീമിനെ ഒരുക്കാനാണ് ശ്രമിക്കുന്നത്.

ഇന്ററിന്റെ സാമ്പത്തിക നില മോശമായതിനാൽ താരങ്ങളെ വിൽക്കേണ്ടിവരുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ഷാങ്ങ് അറിയിച്ചിരുന്നു. ഈ മാസം 80 മില്ല്യൺ എങ്കിലും സ്വരൂപിച്ചാലേ ഇന്ററിന് സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ സാധിക്കുകയുള്ളു. ഇന്റർ മിലാന്റെ ഈ സീസണിലെ കിരീടനേട്ടത്തിന്റെ ചുക്കാൻ പിടിച്ച താരമാണ് മാർട്ടിനെസ്സ്. 17 ഗോളുകളും 10 അസിസ്റ്റുകളുമാണ് മാർട്ടിനെസ്സിന്റെ ഇന്ററിനായുള്ള ഈ സീസണിലെ പ്രകടനം. ഇന്ററുമായി മാർട്ടിനെസ്സ് കരാർ പുതുക്കാൻ ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. 70മില്ല്യൺ എങ്കിലും മാർട്ടിനെസിനായി അത്ലെറ്റിക്കോ മാഡ്രിഡ് നൽകേണ്ടിവരും.

Advertisement