ഒല്ലി റോബിൻസണെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സസ്പെന്‍ഡ് ചെയ്ത് ഇംഗ്ലണ്ട്

Ollierobinson
- Advertisement -

18 വയസ്സുള്ളപ്പോൾ ട്വീറ്റ് ചെയ്ത റേസിസ്റ്റ് സെക്സിസ്റ്റ് ട്വീറ്റുകളിന്മേലുള്ള അന്വേഷണം നടക്കുന്നതിനാൽ ഒല്ലി റോബിൻസണെ സസ്പെൻഡ് ചെയ്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. എഡ്ജ്ബാസ്റ്റണിൽ ന്യൂസിലാണ്ടിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ രണ്ടാം ടെസ്റ്റിൽ താരം കളിക്കില്ല. ലോര്‍ഡ്സിൽ മികച്ച അരങ്ങേറ്റമാണ് താരം കുറിച്ചത്.

അരങ്ങേറ്റ ദിവസം അവസാനിച്ചപ്പോൾ ആണ് വിവാദ ട്വീറ്റുകൾ വൈറലായത്. തനിക്ക് പക്വതയില്ലാത്ത സമയത്തുള്ള ട്വീറ്റുകളാണിതെന്നും അതിനാൽ തന്നെ താൻ മാപ്പ് പറയുയാണെന്നും താൻ സെക്സിസ്റ്റോ റേസിസ്റ്റോ അല്ലെന്ന് താരം പറ‍ഞ്ഞുവെങ്കിലും ഇംഗ്ലണ്ട് ബോര്‍ഡ് സംഭവത്തിൽ അന്വേഷം പ്രഖ്യാപിക്കുകയായിരുന്നു.

അന്വേഷണം കഴിയുന്നത് വരെ താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ വിലക്ക് നിലനില്‍ക്കുന്നതിനാൽ തന്നെ താരം ഇംഗ്ലണ്ട് ക്യാമ്പിൽ നിന്ന് മടങ്ങി സ്വന്തം കൗണ്ടിയിലേക്ക് പോകുമെന്നാണ് അറിയുന്നത്.

Advertisement