ഇനി ഫ്രീകിക്ക് മതിലിൽ ഡിഫൻഡിംഗ് താരങ്ങൾ മാത്രം, ഗോൾകിക്കുകൾ പെനാൾട്ടി ബോക്സ് കഴിയണ്ട

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ സീസണിൽ നിയമങ്ങളും മാറും. പ്രധാനമായ നിരവധി മാറ്റങ്ങൾ ഇത്തവണ പ്രീമിയർ ലീഗിൽ ഉണ്ടാകും. ഫ്രീകിക്കിൽ ഡിഫൻസീവ് മതിലിൽ ഇനി ഡിഫൻസീവ് താരങ്ങൾ മാത്രമേ നിൽക്കാൻ പാടുള്ളൂ. ഫ്രീകിക്ക് എടുക്കുന്ന ടീമിലെ താരങ്ങൾക്ക് ഡിഫൻസീവ് മതിലിന് ഇടയിൽ നിന്ന് ഇനി ശല്യപ്പെടുത്താൻ കഴിയില്ല. ഗോൾകീപ്പറുടെ കാഴ്ച തടസ്സപ്പെടുത്താൻ ഇങ്ങനെ താരങ്ങളെ ഉപയോഗിക്കുന്നതിന് ഇതോടെ അവസാനമാകും. ഇങ്ങനെ ശ്രമിച്ചാൽ പെനാൾട്ടി ബോക്സിൽ ഇൻഡയറക്ട് ഫ്രീകിക്ക് കൊടുക്കാൻ റഫറി തീരുമാനിക്കും.

ഗോൾകീപ്പർമാർ എടുക്കുന്ന ഗോൾകിക്കുകളും ഫ്രീകിക്കുകളും ഇനി പെനാൾട്ടി ബോക്സ് കിടക്കേണ്ടതില്ല എന്നും പ്രീമിയർ ലീഗ് തീരുമാനമെടുത്തു. ഇപ്പോൾ പെനാൾട്ടി ബോക്സ് കഴിയാതെ ആ പന്ത് വേറെ ഒരു താരത്തിനും കളിക്കാൻ പാടില്ല. പക്ഷെ ഇനി പെനാൾട്ടി ബോക്സിൽ നിന്ന് തന്നെ സഹതാരങ്ങൾക്ക് പന്ത് സ്വീകരിക്കാം. ഇത് കളിയുടെ വേഗത കൂട്ടുമെന്ന് ആണ് വിലയിരുത്തപ്പെടുന്നത്. എതിർ താരങ്ങൾ പെനാൾട്ടി ബോക്സിന് പുറത്ത് തന്നെ നിൽക്കേണ്ടി വരും.