യുവന്റസ് പരിശീലകനായി തിരികെയെത്തിയ അലെഗ്രി യുവന്റസിന്റെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കാൻ ശ്രമിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന്റെ സന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു എന്നാണ് അലെഗ്രിയും ഒരു വിഭാഗം യുവന്റസ് ആരാധകരും കരുതുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന് വലിയ സംഭാവനകൾ നൽകുന്നുണ്ട് എങ്കിലും റൊണാൾഡോ ടീമിന് പല തരത്തിലും വിലങ്ങു തടിയാകുന്നു എന്ന് അലെഗ്രി കരുതുന്നു.
യുവതാരങ്ങളെ വളർത്താനും ടീമിനെ ഒരു ഒത്തൊരുമയുള്ള സംഘമാക്കി മാറ്റാനും ക്രിസ്റ്റ്യാനോ പോലൊരു സൂപ്പർ താരം ഉണ്ടാകുമ്പോൾ നടക്കുന്നില്ല എന്നും അലെഗ്രി കരുതുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കാൻ യുവംറ്റസ് ശ്രമിച്ചാലും ഏത് ക്ലബ് ഇത്ര വലിയ വേതനം നൽകി റൊണാൾഡോയെ വാങ്ങും എന്നത് സംശയമാണ്. പി എസ് ജിയും മാഞ്ചസ്റ്റർ യുണൈറ്റഡും മാത്രമാണ് ഇപ്പോൾ റൊണാൾഡോയെ വാങ്ങാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഈ ടീമുകളുമായും റൊണാൾഡോയുടെ ഏജന്റുമായും യുവന്റസ് ചർച്ചകൾ നടത്തും. റൊണാൾഡോയും തന്റെ ഭാവി എന്താക്കണം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇപ്പോൾ യൂറോ കപ്പിലാണ് റൊണാൾഡോയുടെ പൂർണ്ണ ശ്രദ്ധ.