ടി20 ലോകകപ്പ് തീരുമാനം ഈ മാസം അവസാനമെന്ന് ഐസിസി

India

ടി20 ലോകകപ്പ് ഇന്ത്യയിൽ നടത്തണോ അതോ യുഎഇയിലേക്ക് മാറ്റണമോ എന്നത് ഈ മാസം അവസാനം മാത്രം തീരുമാനിക്കുമെന്ന് അറിയിച്ച് ഐസിസി. അതേ സമയം മിഡിൽ ഈസ്റ്റിൽ മറ്റൊരു വേദി കൂടി പരിഗണിക്കുവാൻ ഐസിസി സാധ്യതകൾ തിരയുന്നുണ്ടെന്നാണ് അറിയുന്നത്.

ബിസിസിഐ തങ്ങളുടെ പ്രത്യേക പൊതു യോഗത്തിൽ ഐസിസിയോട് തീരുമാനം വൈകിപ്പിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യം മോശമായതിനാൽ ഇന്ത്യയിൽ ഐപിഎൽ നടത്തുന്നില്ലെന്ന് ബിസിസിഐ തീരുമാനിച്ചുവെങ്കിലും ലോകകപ്പ് നടത്താനാകുമെന്നാണ് ബിസിസിഐ പറയുന്നത്.

ടി20 ലോകകപ്പും യുഎഇയിലാണെങ്കിൽ വളരെ തിരക്കേറിയ സീസണാവും രാജ്യത്തുണ്ടാകുക. നിലവിൽ പിഎസ്എലും ഐപിഎലും അവിടെയാണ് നടക്കാനിരിക്കുന്നത്.

Previous articleഅലെഗ്രി ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കാൻ ശ്രമിക്കും
Next articleകിരീടങ്ങൾ കൊയ്ത സ്വപ്ന യാത്രക്ക് അവസാനം, ബിനോ ജോർജ്ജ് ഗോകുലം വിട്ടു