സാമ്പ്ഡോറിയ ക്യാപ്റ്റന് പുതിയ കരാർ

878ae75e836fff4d4fa8e237fefca9b6d1469ecb
Credit: Twitter

ഇറ്റാലിയൻ ക്ലബായ സാമ്പ്ഡോറിയയുടെ ക്യാപ്റ്റൻ ആയ ഫാബിയൊ കഗ്ലിയരെലക്ക് പുതിയ കരാർ. 38കാരനായ കഗ്ലിയരെല ആണ് ഇപ്പോൾ സീരി എയിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ളത്. അടുത്ത ജനുവരിയിൽ 39വയസാകുന്ന കഗ്ലിയരല അടുത്ത സീസണോടെ വിരമിക്കും എന്നാണ് കരുതപ്പെടുന്നത്. 2016 മുതൽ താരം സാമ്പ്ഡോറിയക്ക് വേണ്ടി കളിക്കുന്നുണ്ട്.

സാമ്പ്ഡോറിയയിൽ 226 മത്സരങ്ങൾ കളിച്ചിട്ടുള്ള സീനിയർ താരം 99 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. മുമ്പ് യുവന്റസിനായും ടൊറീനോക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് കഗ്ലിയരല. യുവന്റസിനൊപ്പം അദ്ദേഹം നാലു സീരി എ കിരീടങ്ങളും നേടിയിട്ടുണ്ട്. സീരിയിൽ ആകെ 500ൽ അധികം മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.

Previous articleമുൻ വോൾവ്‌സ് പരിശീലകൻ നുനോ ക്രിസ്റ്റൽ പാലസിലേക്ക്
Next articleഅലെഗ്രി ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കാൻ ശ്രമിക്കും