മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്കായ അലക്സിനെ സ്വന്തമാക്കാൻ റോമ ശ്രമിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കഴിഞ്ഞ സീസണിൽ എത്തിയ ടെല്ലസിന് അധികം അവസരങ്ങൾ ക്ലബിൽ ലഭിച്ചിരുന്നില്ല. ഇത് മുതലാക്കാൻ ആണ് റോമ ശ്രമിക്കുന്നത്. ലോൺ കരാറിൽ ആണ് റോമ ഇപ്പോൾ ടെല്ലസിനെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താരത്തെ വിൽക്കാൻ യാതൊരു ഉദ്ദേശവുനില്ല.
ഇപ്പോഴത്തെ ഫോമിൽ ടെല്ലസ് ലൂക് ഷോയെ മറികടന്ന് യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ എത്തുക അസാധ്യം ആണ്. എങ്കിലും ലൂക് ഷോക്ക് പിറകിൽ രണ്ടാം ലെഫ്റ്റ് ബാക്കായി ടെല്ലസിനെ നിലനിർത്താൻ തന്നെയാണ് യുണൈറ്റഡിന്റെ തീരുമാനം. ടെല്ലസിന്റെ സാന്നിദ്ധ്യം ലൂക് ഷോയുടെ ഫോമിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ടെല്ലസ് പിറകിൽ ഉള്ളതാണ് ലൂക് ഷോയുടെ ഫോമിൽ സ്ഥിരത കൊണ്ടുവന്നത്.
പോർച്ചുഗൽ ക്ലബായ പോർട്ടോയിൽ നിന്നാണ് അലക്സ് ടെലെസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് ഇനിയും നാലു വർഷത്തെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബാക്കിയുണ്ട്.