സ്മിത്ത് റോ ആഴ്‌സണലിൽ തന്നെ തുടരുമെന്ന് അർടെറ്റ

Smith Rowe Arsenal

ആഴ്‌സണൽ യുവതാരം എമിൽ സ്മിത്ത് റോ അടുത്ത സീസണിലും ആഴ്‌സണലിൽ തന്നെ തുടരുമെന്ന് പരിശീലകൻ അർടെറ്റ. യുവതാരത്തെ സ്വന്തമാക്കാൻ ആസ്റ്റൺ വില്ല ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് താരം ക്ലബ്ബിൽ തുടരുമെന്ന് പരിശീലകൻ വ്യക്തമാക്കിയത്. സ്മിത്ത് റോയെ സ്വന്തമാക്കാൻ ആസ്റ്റൺ വില്ല 30 മില്യൺ പൗണ്ടിന്റെ ബിഡ് സമർപ്പിച്ചെങ്കിലും ആഴ്‌സണൽ അത് നിരസിച്ചിരുന്നു.

തുടർന്നാണ് താരം അടുത്ത വർഷവും ആഴ്‌സണലിൽ തുടരുമെന്ന് പരിശീലകൻ അർടെറ്റ ഉറപ്പിച്ച് പറഞ്ഞത്. അതെ സമയം ഇന്നലെ നടന്ന പ്രീ സീസൺ മത്സരത്തിൽ ആഴ്‌സണലിനെ ഹിബെർനിയൻ 2-1ന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ആഴ്‌സണലിന്റെ ഏക ഗോൾ നേടിയതും സ്മിത്ത് റോ ആയിരുന്നു.

Previous articleമറഡോണയുടെ ഓർമ്മക്കായി സ്വപ്നപോരാട്ടം, ഇറ്റലി Vs അർജന്റീന കളമൊരുങ്ങുന്നു
Next articleഅലക്സ് ടെല്ലസിനായി റോമ രംഗത്ത്