തുർക്കിഷ് ക്ലബായ ട്രാബ്സോൺസ്പോറിന് വിലക്ക്

- Advertisement -

തുർക്കിഷ് ക്ലബായ ട്രാബ്സോൺസ്പോറിന് യുവേഫയുടെ വിലക്ക്. ഇനി അടുത്ത വർഷം യൂറോപ്പ്യൻ ടൂർണമെന്റുകളായ യൂറോപ്പ ലീഗിലോ യുവേഫ ചാമ്പ്യൻസ് ലീഗിലോ ക്ലബിന് കളിക്കാൻ ആവില്ല. ഫിനാൻഷ്യൽ ഫെയർപ്ലേ നിയമം തെറ്റിച്ചതിനാൽ ആണ് യുവേഫ ട്രാബ്സോൺസ്പോറിനെ വിലക്കിയിരിക്കുന്നത്. ഇപ്പോൾ തുർക്കി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ട്രാവ്സോൺസ്പോർ. ഇത്തവണ ചാമ്പ്യൻസ് ലീഗിനോ യൂറോപ്പയ്ക്കോ യോഗ്യത നേടിയാലും ക്ലബിന് കളിക്കാൻ ആകില്ല.

എങ്കിലും ക്ലബിന് അപ്പീൽ നൽകാൻ ഉള്ള അവസരം ഉണ്ട്. നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ‌ മാഞ്ചസ്റ്റർ സിറ്റിയും ഇറ്റാലിയൻ ക്ലബായ എ സി മിലാനും ഇപ്പോൾ യുവേഫയുടെ വിലക്ക് നേരിടുന്നുണ്ട്. തുർക്കിഷ് ലീഗ് ജൂൺ 12ന് പുനരാരംഭിക്കാൻ ഇരിക്കെ ആണ് ഈ വിലക്ക് വന്നത്.

Advertisement