അനിരുദ്ധ് താപയ്ക്ക് കൊറോണ പോസിറ്റീവ്

Img 20210605 200615
- Advertisement -

ഇന്നലെ ഇന്ത്യയും ഖത്തറും തമ്മിലുള്ള മത്സരത്തിൽ അനിരുദ്ധ് താപ ഇല്ലാതിരുന്നതിന്റെ കാരണം ഇന്ത്യൻ ടീം ഇന്ന് വ്യക്തമാക്കി. അനിരുദ്ധ താപ മിനിഞ്ഞാന്ന് നടന്ന പരിശോധനയിൽ കൊറോണ പോസിറ്റീവ് ആയി എന്ന് എ ഐ എഫ് എഫ് അറിയിച്ചു. അതാണ് ഇന്നലെ താപ ടീമിനൊപ്പം ഇല്ലാതിരുന്നത്. താരം ഇപ്പോൾ ഐസൊലേഷനിൽ ആണ്. ഇന്ത്യയുടെ അടുത്ത രണ്ടു മത്സരങ്ങളിലും താപ കളിക്കുന്നത് സംശയമാണ്.

താപ അടുത്ത ആഴ്ച വീണ്ടും പരിശോധന നടത്തും‌. ഇന്ത്യക്ക് വേണ്ടി 26 മത്സരങ്ങളോളം കളിച്ച താരമാണ് താപ. ഖത്തറിനെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് ഇനി രണ്ട് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. ലോകകപ്പ് യോഗ്യത പ്രതീക്ഷ അവസാനിച്ച ഇന്ത്യ ഇനി രണ്ടു മത്സരങ്ങളും വിജയിച്ച് ഏഷ്യൻ കപ്പ് യോഗ്യത നേടൽ ആകും ലക്ഷ്യമിടുന്നത്.

Advertisement