കാർലോസ് ടെവസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു

Img 20220604 152016

ഫുട്ബോളിൽ നിന്ന് വിരമിച്ചു. 38കാരനായ താരം താൻ ഫുട്ബോളിൽ നിന്ന് വിരമിക്കുക ആണെന്നും ഇനി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്നും പറഞ്ഞു. കഴിഞ്ഞ വർഷം ബോക ജൂനിയേഴ്സ് ക്ലബ് വിട്ടതിനു ശേഷം ടെവസ് വേറെ എവിടെയും കളിച്ചിരുന്നില്ല. അന്ന് തന്റെ പിതാവ് മരണപ്പെട്ടപ്പോൾ ടെവസ് ക്ലബ് വിടാൻ തീരുമാനിക്കുക ആയിരുന്നു.

തനിക്ക് ഓഫറുകൾ ഉണ്ട് എങ്കിലും ഇനിയും ഫുട്ബോൾ കളിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും തന്റെ എല്ലാം താൻ നൽകി എന്നും ടെവസ് പറഞ്ഞു.
20220604 150954
മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, കൊറിയന്തസ്, യുവന്റസ്, എന്നീ ക്ലബുകൾക്ക് എല്ലാം കളിച്ചിട്ടുള്ള താരമാണ് ടെവസ്. ബോക ജൂനിയേഴ്സിലൂടെ കരിയർ തുടങ്ങി ആ ക്ലബിൽ തന്നെ കരിയർ അവസാനിപ്പിക്കാൻ ടെവസിനായി. ബോക ജൂനിയേഴ്സിനൊപ്പം 11 കിരീടങ്ങൾ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കുറച്ച് കാലമെ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവിടെ ചാമ്പ്യൻസ് ലീഗ് അടക്കം ആറ് കിരീടങ്ങൾ നേടി. മാഞ്ചസ്റ്ററിൽ റൂണിയും റൊണാൾഡോയും ടെവസും അടങ്ങിയ അറ്റാക്കിംഗ് കൂട്ടികെട്ട് ഏവരുടെയും സ്വപൻ കൂട്ടുകെട്ടായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയെ ആദ്യ പ്രീമിയർ ലീഗ് കിരീടത്തിൽ എത്തിക്കാനും ടെവസിനായിരുന്നു. ഇറ്റലിയിലും അദ്ദേഹം ലീഗ് കിരീടങ്ങൾ നേടി. അർജന്റീനക്കായി 76 മത്സരങ്ങളും ടെവസ് കളിച്ചിട്ടുണ്ട്.

Previous articleആസ്റ്റൺ വില്ല റോബിൻ ഓൾസനെ സ്ഥിര കരാറിൽ സൈൻ ചെയ്തു
Next articleറഫീനക്ക് ആയി ആവശ്യപ്പെടുന്ന തുക കുറയ്ക്കാൻ ലീഡ്സ് തയ്യാറല്ല