കാർലോസ് ടെവസ് ഇനി പരിശീലകൻ

ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച കാർലോസ് ടെവസ് ഇനി പരിശീലകൻ. അർജന്റീന പ്രീമിയർ ലീഗ് ക്ലബ്ബായ റൊസാരിയോ സെൻട്രലിന്റെ പരിശീലകനായാണ് ടെവസ് എത്തുന്നത്. പരിശീലകൻ എന്ന നിലയിൽ ടെവസിന്റെ ആദ്യ ചുമതലയാകും ഇത്. . മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റി താരൻ ഈ മാസം ആദ്യം ആയിരുന്നു ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം പിതാവിന്റെ മരണശേഷം തനിക്ക് തുടരാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2021 ജൂണിൽ ബോക ജൂനിയേഴ്സിനായാണ് ടെവസ് തന്റെ അവസാന മത്സരം കളിച്ചത്. യൂറോപ്യൻ ഫുട്ബോളിൽ ഒരു കളിക്കാരൻ എന്ന നിലയിൽ കാണിച്ച അത്ഭുതങ്ങൾ പരിശീലകൻ എന്ന നിലയിലും തുടരുക ആകും ടെവസിന്റെ ലക്ഷ്യം. ഇപ്പോൾ അർജന്റീന ലീഗിൽ ടേബിളിന്റെ മധ്യത്തിൽ ഉള്ള ക്ലബാണ് റൊസാരിയോ സെൻട്രൽ.