ടെറിയും ദ്രോഗ്ബയും വീണ്ടും സ്റ്റാംഫോഡ് ബ്രിഡ്ജിൽ കളിക്കാനിറങ്ങുന്നു

- Advertisement -

ചെൽസി മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ ജോൺ ടെറി വീണ്ടും ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ കളിക്കാനിറങ്ങുന്നു. ചാരിറ്റി മാച്ചിന് വേണ്ടിയാണ് താരം വീണ്ടും കളിക്കാരന്റെ കുപ്പായം അണിയുന്നത്. 2017 ൽ ചെൽസി വിട്ട ശേഷം ആദ്യമായാണ് താരം സ്റ്റാംഫോഡ് ബ്രിഡ്ജിൽ കളിക്കാൻ എത്തുന്നത്. നിലവിൽ ചാംപ്യൻഷിപ് ക്ലബ്ബ് ആസ്റ്റൻ വില്ലയുടെ സഹ പരിശീലകനാണ് ടെറി.

യൂണിസെഫും സോക്കർ ഐടും സംയുക്തമായി സംഘടിപ്പിക്കുന്ന കളിയിലാണ് ടെറി കളിക്കുക. ടെറിയുടെ കൂടെ ബ്രിട്ടീഷ് അത്ലറ്റ് മോ ഫറ, ജാമി റെഡ്‌നാപ്പ് എന്നീ പ്രമുഖരും ബൂട്ട് കെട്ടും. സാം അല്ലഡെയ്‌സ് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് ടീമിനെയാണ് ടെറി മത്സരത്തിൽ പ്രതിനിധീകരിക്കുക. ടെറിയുടെ മുൻ സഹ താരവും ചെൽസി ഇതിഹാസവുമായ ദ്രോഗ്ബ നയിക്കുന്ന സോക്കർ ഐഡ് ലോക ഇലവനെയാണ് ടെറിയുടെ ടീം നേരിടുക.

Advertisement