ടെർ സ്റ്റേഗനെ ഒന്നാം നമ്പർ ആക്കിയാൽ ബയേൺ താരങ്ങൾ ജർമ്മിനിക്കായി കളിക്കില്ല!!

- Advertisement -

ജർമ്മനിയിലെ ഒന്നാം നമ്പർ ഗോൾ കീപ്പർ സ്ഥാനത്തിനായുള്ള വാക്കു തർക്കങ്ങൾ വലിയ വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ബെഞ്ചിൽ ഇരിക്കാ പറ്റില്ല എന്ന് ടെർ സ്റ്റേഗൻ പറഞ്ഞതിന് നൂയർ മറുപടി പറഞ്ഞത് വലിയ വിവാദമായിരുന്നു. ഒരോ ആൾക്കും ഒരോ സ്ഥാനം ഉണ്ടെന്നും അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് വേണ്ടതെന്നും നൂയർ പറഞ്ഞിരുന്നു.

ഇപ്പോൾ ബയേൺ മ്യൂണിച്ച് പ്രസിഡന്റ് ഉലി ഹോനസും ഈ വിവാദത്തിൽ ഇടപെട്ടിരിക്കുകയാണ്. നൂയറിനെ ജർമ്മനിയുടെ ഒന്നാം സ്ഥാനത്തു നിന്ന് മാറ്റി ടെർ സ്റ്റേഗനെ ഒന്നാം ഗോൾ കീപ്പർ ആക്കിയാൽ ജർമ്മൻ ദേശീയ ടീം വലിയ വില കൊടുക്കേണ്ടി വരും എന്നാണ് ബയേൺ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്. നൂയറിന്റെ ഒന്നാം സ്ഥാനം പോയാൽ ബയേൺ താരങ്ങൾ പിന്നെ ജർമ്മിനിക്കായി കളിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ജർമ്മൻ ടീമിനെ ബയേൺ താരങ്ങൾ ബഹിഷ്കരിക്കുമെന്നും ബയേണിന്റെ താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി റിലീസ് ചെയ്യില്ല എന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Advertisement