ടെൻ ഹാഗിനു പകരക്കാരനായി എത്തിയ അയാക്സ് പരിശീലകൻ പുറത്ത്

Newsroom

Picsart 23 01 27 10 48 09 558
Download the Fanport app now!
Appstore Badge
Google Play Badge 1

ടെൻ ഹാഗിന്റെ പിൻഗാമിയായി അയാക്സിൽ എത്തിയ മാനേജർ ആൽഫ്രഡ് ഷ്രൂഡറെ പുറത്താക്കിയതായി അയാക്സ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 16-ാം സ്ഥാനക്കാരായ വോലെൻഡവുമായി ഹോം ഗ്രൗണ്ടിൽ 1-1ന് അയാക്സ് സമനില വഴങ്ങിയതോടെയാണ് പുറത്താക്കൽ തീരുമാനം എത്തിയത്.

ക്ലബ് ഒരു ദയയുമില്ലാത്ത ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്: “അയാക്സ് ഉടൻ തന്നെ ആൽഫ്രഡ് ഷ്രൂഡറെ പുറത്താക്കുന്നു. പരിശീലകന്റെ കരാർ 2024 ജൂൺ 30 വരെ സാധുവായിരുന്നു എങ്കിലും ഇപ്പോൾ ഉടൻ തന്നെ കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാ‌ണ്.

അയാക്സ് 23 01 27 10 48 20 386

നഷ്ടപ്പെട്ട നിരവധി പോയിന്റുകളും ടീമിന്റെ പുരോഗമനം ഇല്ലാഴ്മയുമാണ് ഈ തീരുമാനത്തിന് പ്രധാന കാരണം.

ക്ലബ് മാനേജ്‌മെന്റിന് കൂടുതൽ സഹകരണത്തിൽ വിശ്വാസമില്ല. അസിസ്റ്റന്റ് കോച്ച് മത്തിയാസ് കാൽറ്റൻബാച്ചുമായുള്ള സഹകരണവും അവസാനിപ്പിക്കും.” ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ലീഗ് ടേബിളിൽ 18 മത്സരങ്ങളിൽ നിന്ന് ഒമ്പത് വിജയങ്ങളുമായി അയാക്സ് അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.