ഇന്റർ കോണ്ടിനെന്റൽ കപ്പ്, കൊറിയയെ തകർത്തെറിഞ്ഞ് സിറിയ

- Advertisement -

അഹമ്മദാബാദിൽ നടക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ സിറിയക്ക് വൻ വിജയം. ഇന്ന് ഉത്തര കൊറിയയെ നേരിട്ട സിറിയ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വൻ വിജയമാണ് സ്വന്തമാക്കിയത്. ഇന്നലെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 4-2 എന്ന സ്കോറിന് താജികിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് കളിയിലെ ആദ്യ ഗോൾ കൊറിയ ആണ് നേടിയത് എങ്കിലും പിന്നീട് അങ്ങോട്ട് സിറിയൻ ആധിപത്യമായിരുന്നു.

കളിയുടെ മൂന്നാം മിനുട്ടിലാണ് കൊറിയ യോങ് ഇൽ ഗ്വാനിലൂടെ ലീഡ് എടുത്തത്. പക്ഷെ ആ ലീഡ് ഒന്നും സിറിയക്ക് പ്രശ്നമായിരുന്നില്ല. മൊഹമ്മദ് അൽ മർമൊറും, ഷാദി ഹംവിയും നേടിയ ഇരട്ടഗോളുകളുടെ ബലത്തിൽ ആണ് സിറിയ വൻ വിജയം നേടിയത്. സിറിയക്കായി ഫിറാസ് അൽഖതീബും ഗോൾ നേടിയിരുന്നു. അടുത്ത മത്സരത്തിൽ കൊറിയയെ ആണ് ഇന്ത്യ നേരിടേണ്ടത്.

Advertisement