ടാഡിക് അയാക്സിൽ കരാർ പുതുക്കി

അയാക്‌സ് താരം ഡുസാൻ ടാഡിക് കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം 2023 വരെ ഡച് ക്ലബ്ബിൽ തുടരും. 30 വയസുകാരനായ താരം 2018 ലാണ് സൗത്താംപ്ടണിൽ നിന്ന് അയാക്സിൽ എത്തുന്നത്.

അയാക്സിനായി 56 മത്സരങ്ങൾ കളിച്ച താരം അവർക്കായി 36 ഗോളുകൾ നേടിയിട്ടുണ്ട്. 2008 മുതൽ സെർബിയൻ ദേശീയ ടീം അംഗമാണ് ടാഡിക്. 2014 മുതൽ 2018 വരെ പ്രീമിയർ ലീഗ് ക്ലബ്ബായ സൗത്താംപ്ടണിൽ കളിച്ച താരം അവിടെ നിന്ന് അയാക്സിലേക് മാറിയതോടെ അയാക്സിന്റെ പ്രധാന ഗോൾ വേട്ടകാരനായി മാറുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഡച് ക്ലബ്ബിന്റെ ടോപ്പ് സ്കോററും ലീഗിലെ ടോപ്പ് സ്കോററും താരമായിരുന്നു. 2018 ലോകകപ്പിൽ സെർബിയൻ ടീമിൽ അംഗമായിരുന്നു ടാഡിക്.

Previous articleട്രാൻസ്ഫർ റെക്കോർഡ് തകർത്ത് ലെസ്റ്റർ, ബെൽജിയം താരത്തെ സ്വന്തമാക്കി
Next articleഇന്റർ കോണ്ടിനെന്റൽ കപ്പ്, കൊറിയയെ തകർത്തെറിഞ്ഞ് സിറിയ