സൂപ്പർ കപ്പ് ഇന്ത്യയിൽ തിരികെയെത്തുന്നു. 2 വർഷത്തെ ഇടവേളക്ക് ശേഷം ടൂർണമെന്റ് നടത്താൻ എ ഐ എഫ് എഫ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. കേരളം സൂപ്പർ കപ്പിന് ആതിഥ്യം വഹിക്കാനാണ് സാധ്യത. എ എഫ് സിയുടെ ചുരുങ്ങിയത് 27 മത്സരങ്ങൾ എന്ന നിബന്ധന പാലിക്കുക കൂടെ സൂപ്പർ കപ്പ് കൊണ്ടു വരുന്നതിന്റെ പിറകിൽ ലക്ഷ്യമായുണ്ട്. സൂപ്പർ കപ്പ് 2019ൽ ആണ് അവസാനം നടന്നത്. ഒരുപാട് വിമർശനങ്ങൾ നേരിട്ടതിനാൽ സൂപ്പർ കപ്പ് രണ്ട് എഡിഷനിൽ നിർത്തുക ആയിരുന്നു.
എന്നാൽ ഗ്രൂപ്പ് ഘട്ടവും പിന്നീട് നോക്കൗട്ട് ഘട്ടവുമായി സൂപ്പർ കപ്പ് ഫോർമേറ്റ് മാറ്റാൻ ആണ് അധികൃതർ ആലോചിക്കുന്നത്. സൂപ്പർ കപ്പിന് ആതിഥ്യം വഹിക്കാൻ കേരളം നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സൂപ്പർ കപ്പ് ഉൾപ്പെടെ വലിയ ടൂർണമെന്റുകൾ കേരളത്തിലേക്ക് എത്തിയാൽ അത് മലയാളി ഫുട്ബോൾ പ്രേമികൾക്കും ഊർജ്ജം നൽകും.