താപ താരമായി, ചെന്നൈയിൻ സൂപ്പർ കപ്പ് സെമിയിൽ

- Advertisement -

ഐ എസ് എല്ലിലെ ഫോമില്ലായ്മയ്ക്ക് സൂപ്പർ കപ്പിൽ കണക്കു പറയുകയാണ് ചെന്നൈയിൻ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്നു കൊണ്ട് ചെന്നൈയിൻ സൂപ്പർ കപ്പ് സെമിയിലേക്ക് കടന്നു. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ചെന്നൈയിന്റെ വിജയം. ഇന്ത്യം യുവതാരം അനിരുദ്ധ് താപയാണ് ചെന്നൈ വിജയം സമ്മാനിച്ചത്.

കളിയുടെ ഒമ്പതാം മിനുട്ടിൽ റൗളിംഗ് ബോർജസിന്റെ ഗോളിലൂടെ ആണ് നോർത്ത് ഈസ്റ്റ് ലീഡ് എടുത്തത്. പക്ഷെ ആ ലീഡ് മറികടക്കാൻ ചെന്നൈയിന് ആദ്യ പകുതിയിൽ തന്നെ ആയി. 33ആം മിനുട്ടിൽ അനിരുദ്ധ് താപയുടെ പാസിൽ നിന്ന് മെയിൽസൺ ആല്വേസ് ചെന്നൈയിന് സമനില നേടിക്കൊടുത്തു. ആദ്യ അസിസ്റ്റായിരുന്നു എങ്കിൽ 40ആം മിനുട്ടിൽ അനിരുദ്ധ് താപ ഗോളു നേടി ചെന്നൈയിനെ ലീഡിൽ എത്തിച്ചു.

രണ്ടാം പകുതിയിലും ആ ലീഡ് നിലനിർത്താൻ ആയതോടെ ചെന്നൈയിൻ സെമി ഉറപ്പിച്ചു . സെമിയിൽ എ ടി കെയെ ആകും ചെന്നൈയിൻ നേരിടുക.

Advertisement