ഹാട്രിക്കുമായി ബൽവന്ത് സിംഗ്, ത്രില്ലർ വിജയിച്ച് എ ടി കെ സെമിയിൽ

- Advertisement -

സൂപർ കപ്പിന്റെ സെമിയിലേക്ക് എ ടി കെ കൊൽക്കത്ത മാർച്ച് ചെയ്തു. ഇന്ന് നടന്ന ത്രില്ലർ പോരാട്ടത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു എ ടി കെ കൊൽക്കത്തയുടെ വിജയം. അടിക്ക് തിരിച്ചടി എന്ന രീതിയിൽ ഇരുടീമുകളും കളിച്ച മത്സരത്തിൽ ആവേശത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ബല്വന്ത് സിങിന്റെ ഹാട്രിക്കാണ് എ ടി കെയ്ക്ക് വിജയം നൽകിയത്.

കളിയുടെ 15ആം മിനുട്ടിൽ ദോതിന്റെ ഒരു ഗോളിലൂടെ ഡെൽഹി ആയിരു‌ന്നു കളിയിൽ ലീഡ് എടുത്തത്. എന്നാൽ അതിനു ശേഷം ശക്തമായി തിരിച്ചടിക്കാൻ എ ടി കെയ്ക്ക് ആയി. 23ആം മിനുട്ടിൽ ബല്വന്തും 28ആം മിനുട്ടിൽ ലാൻസരോട്ടെയും സ്കോർ ചെയ്തതോടെ എ ടി കെ 2-1ന് മുന്നിൽ എത്തി. 33ആം മിനുട്ടിൽ വീണ്ടും ബല്വന്ത് വലകുലുക്കി. സ്കോർ 3-1. കളി ഡെൽഹിക്ക് കൈവിട്ടു പോകുമെന്ന് തോന്നിയപ്പോൾ ഡാനിയലിന്റെ വക ഒരു ഗോൾ. 35ആം മിനുട്ടിൽ സ്കോർ എ ടി കെ 3-2 ഡെൽഹി.

ഈ ത്രില്ലറിന്റെ ബാക്കി രണ്ടാം പകുതിയിൽ തുടർന്നു. 51ആം മിനുട്ടിൽ ബല്വന്ത് ഹാട്രിക്ക് തികച്ചു. സ്കോർ 4-2. പിന്നെ ഡെൽഹി തുടർ ആക്രമണങ്ങൾ നടത്തി. 72ആം മിനുട്ടിൽ ഡെൽഹിക്ക് പ്രതീക്ഷ നൽകി കൊണ്ട് നന്ദകുമാർ ശേഖർ വലകുലുക്കി. 4-3 എന്ന് സ്കോർ ആയി. പക്ഷെ അതിനു ശേഷം മികച്ച രീതിയിൽ കളി നിയന്ത്രിക്കാൻ എ ടി കെയ്ക്ക് ആയതു കൊണ്ട് വിജയം എ ടി കെ സ്വന്തമാക്കി.

Advertisement