റിയൽ കാശ്മീരിനെ തകർത്ത് എടികെ സൂപ്പർ കപ്പ് ക്വാർട്ടറിൽ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഹീറോ സൂപ്പർ കപ്പ് ക്വാർട്ടറിൽ കടന്നു കൊപ്പൽആശാന്റെ എടികെ. ഐ ലീഗ് ടീമായ റിയൽ കാശ്മീരിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എടികെ ഹീറോ സൂപ്പർ കപ്പിന്റെ ക്വാർട്ടറിൽ കടന്നത്. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ മാനുവൽ ലാൻസറോട്ടയുടെ മികച്ച പ്രകടനമാണ് ഇന്ന് എടികെക്ക് തുണയായത്. ഒരു ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു ഈ സ്പാനിഷ് താരം. എടികെക്ക് വേണ്ടി ബൽവന്ത് സിങ്, എവെർട്ടൻ സാന്റോസ് എന്നിവരും ഗോളടിച്ചു.

റിയൽ കാശ്മീരിന്റെ ആശ്വാസ ഗോൾ നേടിയത് സ്‌കോട്ടിഷ് തരാം മേസൺ റോബെർട്ട്സൺ ആണ്. ബൽവന്ത് സിംഗിന്റെ ഹെഡ്ഡറിലൂടെ ആദ്യ ഗോൾ പിറന്നു. ഈ ഗോളിന് മനോഹരമായ ഒരു ക്രോസിലൂടെ വഴിയൊരുക്കിയത് മാനുവൽ ലാൻസറോട്ടയാണ്. എന്നാൽ ഏറെ വൈകാതെ മേസൺ റോബെർട്ട്സൺലൂടെ റിയൽ കാശ്മീർ സമനില നേടി. പിന്നീട് പതിയെ എടികെ മത്സരത്തിൽ ആധിപത്യം നേടി. രണ്ടാം പകുതിയിലാണ് എടികെയുടെ രണ്ടു ഗോളുകളും വീണത്. ഏപ്രിൽ 5 നു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഡൽഹി ഡൈനാമോസ് ആണ് എടികെയുടെ എതിരാളികൾ.