സൂപ്പർ കപ്പ് ആവേശം കേരളത്തിൽ, കൊച്ചിയും മലപ്പുറവും വേദിയാകും

Newsroom

Picsart 23 01 03 00 19 20 774
Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ കപ്പ് ഇന്ത്യയിൽ തിരികെയെത്തുന്ന വർഷമാണ് 2023. 2 വർഷത്തെ ഇടവേളക്ക് ശേഷം ടൂർണമെന്റ് നടത്താൻ എ ഐ എഫ് എഫ് തീരുമാനിച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ കേരളം സൂപ്പർ കപ്പിന് ആതിഥ്യം വഹിക്കും എന്ന് ഉറപ്പിക്കുന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. The Bridge ആണ് കേരളത്തിൽ മൂന്ന് വേദികളിലായി മത്സരം നടക്കും എന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ രണ്ട് വേദികൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയവും കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയവും ആകും എന്നും റിപ്പോർട്ട് പറയുന്നു.

സൂപ്പർ കപ്പ് 23 01 03 00 19 06 859

കേരളം സൂപ്പർ കപ്പിന് ആതിഥ്യം വഹിക്കും എന്ന് കേരള ഗവൺമെന്റ് സന്തോഷ് ട്രോഫി സമയത്ത് സ്ഥിരീകരിച്ചിരുന്നു.എ എഫ് സിയുടെ ചുരുങ്ങിയത് 27 മത്സരങ്ങൾ എന്ന നിബന്ധന പാലിക്കുക എന്ന ലക്ഷ്യം കൂടെ സൂപ്പർ കപ്പ് തിരികെ കൊണ്ടു വരുന്നതിന്റെ പിറകിൽ ഉണ്ട്. സൂപ്പർ കപ്പ് 2019ൽ ആണ് അവസാനം നടന്നത്. ഒരുപാട് വിമർശനങ്ങൾ നേരിട്ടതിനാൽ സൂപ്പർ കപ്പ് രണ്ട് എഡിഷനിൽ നിർത്തുക ആയിരുന്നു.

എന്നാൽ ഗ്രൂപ്പ് ഘട്ടവും പിന്നീട് നോക്കൗട്ട് ഘട്ടവുമായി സൂപ്പർ കപ്പ് ഫോർമേറ്റ് മാറ്റാൻ ആണ് അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്. സൂപ്പർ കപ്പിന് ആതിഥ്യം വഹിക്കാൻ കേരളം നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സൂപ്പർ കപ്പ് ഉൾപ്പെടെ വലിയ ടൂർണമെന്റുകൾ കേരളത്തിലേക്ക് എത്തിയാൽ അത് മലയാളി ഫുട്ബോൾ പ്രേമികൾക്കും ഊർജ്ജം നൽകും. ഏപ്രിലിൽ ആകും ടൂർണമെന്റ് നടക്കുക.