സ്പാനിഷ് സൂപ്പർ കപ്പ് 2029വരെ സൗദി അറേബ്യയിൽ വെച്ച് നടക്കും, 320 മില്യൺ യൂറോക്ക് കരാർ

20210607 151925
- Advertisement -

സ്പാനിഷ് സൂപ്പർ കപ്പ് അടുത്ത കാലത്ത് ഒന്നും സ്പെയിനിലേക്ക് തിരികെയെത്തില്ല. സൗദി അറേബ്യയിൽ വെച്ച് ഇപ്പോൾ നടത്തുന്ന സ്പാനിഷ് സൂപ്പർ കപ്പിന്റെ കരാർ 2029വരെ നീട്ടാൻ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. വർഷത്തിൽ 30 മില്യണോളം യൂറോ സ്പെയിനിന് ലഭിക്കുന്ന രീതിയിലാണ് കരാർ. 2019 മുതൽ ആയിരുന്നു സൗദിയുമായി സൂപ്പർ കപ്പ് നടത്താൻ സ്പെയിൻ കരാർ ഒപ്പുവെച്ചത്.

കഴിഞ്ഞ സൂപ്പർ കപ്പ് സൗദിയിൽ വെച്ചായിരുന്നു നടന്നത്. ഇതിനായി സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫോർമാറ്റ് തന്നെ സ്പെയിൻ മാറ്റിയിരുന്നു. നേരത്തെ ഒരൊറ്റ ഫൈനലായിരുന്നതിന് പകരം ഇപ്പോൾ സെമി ഫൈനൽ അടക്കം മൂന്ന് മത്സരങ്ങൾ ആണ് ഒരോ സീസൺ സൂപ്പർ കപ്പിലും നടക്കുന്നത്. 320 മില്യൺ യൂറൊയോളം 2029ലേക്ക് സ്പെയിനിന് സൗദി ഗവൺമെന്റ് നൽകും. സൗദിയിലെ ഫുട്ബോൾ മെച്ചപ്പെടാൻ ഇത് സഹായിക്കും എന്നാണ് സൗദി കരുതുന്നത്‌. എന്നാൽ ക്ലബിന്റെ ആരാധകർ ഒക്കെ സ്പെയിനിൽ ഇരിക്കെ കളി അങ്ങ് സൗദിയിൽ വെക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് സ്പെയിനിൽ ഉയരുന്നത്. ആരാധകരെ പണിക്കാതെ ഫുട്ബോളിനെ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ വിൽക്കുക ആണെന്ന് ആരാധകർ പറയുന്നു.

Advertisement