“മെസ്സിയും താനുമായി താരതമ്യം ചെയ്യേണ്ടതില്ല, തന്നെക്കാൾ മികച്ച ആയിരക്കണക്കിന് ഫുട്ബോൾ താരങ്ങൾ ലോകത്ത് ഉണ്ട്” – ഛേത്രി

Img 20210607 215554
- Advertisement -

അന്താരാഷ്ട്ര തലത്തിൽ ഗോളുകളുടെ എണ്ണത്തിൽ സുനിൽ ഛേത്രി കഴിഞ്ഞ മത്സരത്തോടെ സാക്ഷാൽ ലയണൽ മെസ്സിയെ മറികടന്നിരുന്നു. എന്നാൽ തന്നെയും മെസ്സിയെയും ഒന്നും താരതമ്യം ചെയ്യേണ്ടതില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. മെസ്സിയെ എന്നല്ല ആ നിലയിലുള്ള ഒരു താരങ്ങളുമായും താരതമ്യം വേണ്ട എന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. മെസ്സിക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ 72 ഗോളുകളും ഛേത്രിക്ക് 76 ഗോളുകളുമാണ് ഉള്ളത്.

എന്നാൽ മെസ്സി എന്നല്ല തന്നെക്കാൾ നല്ല ആയിരക്കണക്കിന് ഫുട്ബോൾ താരങ്ങൾ ഈ ലോകത്ത് ഉണ്ട് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിനയത്തോടെ പറഞ്ഞു. ഫുട്ബോൾ മനസ്സിലാകുന്ന എല്ലാവർക്കും അത് അറിയാം എന്നും ഛേത്രി പറഞ്ഞു. രാജ്യത്തിനായി 74 ഗോളുകൾ നേടാൻ ആയതിൽ താൻ സന്തോഷവാനാണ്. ഇനിയും തന്റെ രാജ്യത്തിനായി എല്ലാം താൻ നൽകും എന്നും ഛേത്രി പറഞ്ഞു.

Advertisement