“ഛേത്രി വിരമിച്ചാൽ ഇന്ത്യൻ ഫുട്ബോൾ ടീം നികത്താൻ ആവാത്ത വിടവ് ഉണ്ടാകും”

- Advertisement -

സുനിൽ ഛേത്രി വിരമിച്ചാൽ ഇന്ത്യൻ ഫുട്ബോൾ ടീമിൽ നികത്താൻ ആവാത്ത വിടവ് അത് ഉണ്ടാക്കും എന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബെയ്ചുങ് ബൂട്ടിയ. ഭാവിയിൽ ഇന്ത്യൻ അറ്റാക്കിനെ കുറിച്ച് ആലോചിച്ചും ഇന്ത്യൻ ഡിഫൻസിനെ കുറിച്ച് ആലോചിച്ചും എനിക്ക് പേടിയുണ്ട്. ബൂട്ടിയ പറഞ്ഞു. സുനിൽ ചേത്രി പോയാൽ ടീമിൽ ആരും ഗോളടിക്കാൻ ഇല്ല. ഛേത്രി ഗോളടിക്കാത്ത മത്സരങ്ങളിൽ ഇന്ത്യ ഗോളേ നേടുന്നില്ല. ബൂട്ടിയ പറഞ്ഞു.

ഛേത്രി ചെയ്യുന്നതിന്റെ നേർ പകുതി പോലും ചെയ്യാൻ പറ്റുന്ന താരങ്ങൾ ഇപ്പോൾ ഇന്ത്യയിൽ ഇല്ല. ബൂട്ടിയ പറഞ്ഞു. ഛേത്രി വരമിച്ചാൽ ഉള്ള വിടവ് ആലോചിച്ച് തനിക്ക് വലിയ പേടി ഉണ്ട് എന്നും ബൂട്ടിയ പറഞ്ഞു. തന്റെ കാലത്ത് ഗോളടിക്കാൻ ഒരുപാട് താരങ്ങൾ ടീമിൽ ഉണ്ടായിരുന്നു. ഐ എം വിജയൻ ഉണ്ടായിരുന്നു ജോ പോൾ അഞ്ചേരി ഉണ്ടായിരുന്നു. അതിനു ശേഷം ഛേത്രി വന്നു. പക്ഷെ ഇന്ന് അതൊന്നുമല്ല അവസ്ഥ എന്നും ബൂട്ടിയ പറഞ്ഞു.

Advertisement