സുബ്രതോ കപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര സ്കൂളിന് മറ്റൊരു തകർപ്പൻ വിജയം കൂടെ. ഇന്ന് ബംഗാളിനെ നേരിട്ട ചേലേമ്പ്ര സ്കൂൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചേലേമ്പ്ര NNMHSS വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ ചേലേമ്പ്ര സ്കൂൾ ഡെൽഹിയെയും പരാജയപ്പെടുത്തിയിരുന്നു. ചേലേമ്പ്രയ്ക്ക് വേണ്ടി നന്ദു കൃഷ്ണ, അബ്ദുൽ ഹാഫിസ്, മുഹമ്മദ് റോഷൻ എന്നിവരാണ് ഗോളുകൾ നേടിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നാളെ ചേലേമ്പ്ര സ്കൂൾ ബംഗ്ലാദേശ് എയർ ഫോഴ്സിനെ നേരിടും.