വലൻസിയ പരിശീലകൻ മാർസെലീനോ പുറത്ത്

- Advertisement -

സ്പാനിഷ് ക്ലബായ വലൻസിയ തങ്ങളുടെ പരിശീലകനെ പുറത്താക്കി. പരിശീലകനായ മാർസെലീനോയെ ആണ് വലൻസിയ പുറത്താക്കിയത്. കഴിഞ്ഞ സീസണിൽ വലൻസിയക്ക് ഗംഭീര സീസൺ നൽകിയ മാർസെലീനോയെ അപ്രതീക്ഷിതമായാണ് ല്ലബ് പുറത്താക്കിയത്. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഒപ്പം കോപ ഡെൽ റേ കിരീടവും വലൻസിയ നേടിയിരുന്നു. 54 വയസ്സ് ആയ മാർസെലീനൊ അവസാന രണ്ടു സീസണുകളിലും വലൻസിയയുടെ പരിശീലകനായിരുന്നു.

മുമ്പ് വിയ്യറയൽ, സെവിയ്യ തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ച ആളാണ് മാർസലീനോ. ക്ലബ് മാർസെലീനോയുടെ സംഭാവനകൾക്ക് നന്ദി പറയുന്നതായി ക്ലബ് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു പോയന്റുമായി പത്താം സ്ഥാനത്താണ് വലൻസിയ നിൽക്കുന്നത്.

Advertisement