സബ്ജൂനിയർ ഫുട്ബോൾ; ഏക ഗോളിൽ എറണാകുളത്തെ വീഴ്ത്തി കോഴിക്കോട് ഫൈനലിൽ

- Advertisement -

ഫോർട്ട് കൊച്ചിയിൽ വെച്ച് നടക്കുന്ന 39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ഫൈനലിൽ എത്തി. ഇന്ന് വൈകിട്ട് നടന്ന സെമി പോരാട്ടത്തിൽ ആതിഥേയരായ എറണാകുളത്തെ തോൽപ്പിച്ചു കൊണ്ടാണ് കോഴിക്കോട് ഫൈനലിലേക്ക് എത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കോഴിക്കോടിന്റെ വിജയം. കളിയുടെ 20ആം മിനുട്ടിൽ റഹാഫ് അൽ അബീസ് നേടിയ ഗോളാണ് കോഴിക്കോടിനെ വിജയിപ്പിച്ചത്.

ഫൈനലിൽ തിരുവനന്തപുരത്തെ ആണ് കോഴിക്കോട് നേരിടുക. നേരത്തെ നടന്ന ആദ്യ സെമിയിൽ കാസർഗോഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചാണ് തിരുവനന്തപുരം ഫൈനലിലേക്ക് എത്തിയത്. നാളെ വൈകിട്ടാണ് ഫൈനൽ നടക്കുക.

Advertisement