പ്രോ കബഡി ലീഗിനിന്നാരംഭം, തെലുഗു ടൈറ്റൻസ് യൂ മുംബയെ നേരിടും

- Advertisement -

പ്രോ കബഡി ലീഗിന്റെ ഏഴാം സീസൺ ഇന്ന് തുടങ്ങും. 12 ടീമുകളാണ് പ്രോ കബഡി ലീഗിന്റെ ഏഴാം എഡിഷനിൽ മാറ്റുരയ്ക്കുന്നത്. ഏഴാം സീസണിലെ ആദ്യ മത്സരത്തിൽ തെലുഗു ടൈറ്റൻസ് യൂ മുംബയെ നേരിടും. കന്നിക്കിരീടം ലക്ഷ്യം വെച്ചാണ് തെലുഗു ടൈറ്റൻസ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്.

അതേ സമയം യൂ മുംബ 2015 എഡിഷനിലെ ചാമ്പ്യന്മാരായിരുന്നു. കഴിഞ്ഞ സീസണിൽ തെലുഗു ടൈറ്റൻസ് ആറാം സ്ഥാനത്തും യൂ മുംബ അഞ്ചാം സ്ഥാനത്തുമായിരുന്നു. മൂന്ന് കിരീടങ്ങളുമായി പാട്ന പൈറേറ്റ്സാണ് ഏറ്റവുമധികം കിരീടം നേടിയിട്ടുള്ളത്. തുടർച്ചയായ മൂന്ന് തവണ കിരീടം നേടിയിരുന്നു പാട്ന. നിലവിലെ ചാമ്പ്യന്മാർ ബെംഗളൂരു ബുൾസാണ്. രണ്ടാം മത്സരത്തിൽ പാട്ന പൈറേറ്റ്സ് ഇന്ന് ബെംഗളൂരു ബുൾസിനെയും നേരിടും.

Advertisement