സബ്ജൂനിയർ കിരീടം മലപ്പുറത്തിന്

Img 20220529 Wa0054

സംസ്ഥാനം സബ്ജൂനിയർ ഫുട്ബോൾ കിരീടം മലപ്പുറം ഉയർത്തി. ഇന്ന് തിരുവല്ലയിൽ നടന്ന ഫൈനലിൽ എറണാകുളത്തെ തോൽപ്പിച്ച് ആണ് മലപ്പുറം കിരീടം നേടിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മലപ്പുറത്തിന്റെ വിജയം. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിതമായിരുന്നു. പിന്നീട് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 4-2ന് മലപ്പുറം വിജയിച്ചു.
Img 20220529 Wa0055
മലപ്പുറത്തിനായി മുഹമ്മദ് റാഷിദ്, റുവൈസ്, ജിഷ്ണു, സംഗീത് എന്നിവർ പെനാൾട്ടി സ്പോട്ടിൽ നിന്ന് ഗോൾ നേടി. എറണാകുളത്തിനായി അക്ഷയ്കുമാറിനും തമീമിനും മാത്രമെ ലക്ഷ്യം കാണാൻ ആയുള്ളൂ.

Previous articleഹാര്‍ദ്ദിക്കിന്റെ മിന്നും ബൗളിംഗ് പ്രകടനം, ഫൈനലിൽ രാജസ്ഥാന്‍ ബാറ്റിംഗിന് താളം തെറ്റി, മതിയാകുമോ 130 റൺസ്?
Next article23 വർഷങ്ങൾക്ക് ശേഷം നോട്ടിങ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്!!