സബ് ജൂനിയർ ലീഗ്, രണ്ടാം ജയവുമായി കേരള ബ്ലാസ്റ്റേഴ്സ് കുട്ടികൾ

- Advertisement -

സബ് ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് സിയിൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഡോൺബോസ്കോ അക്കാദമിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. പനമ്പിള്ളി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ലിയാമിന്റെ ഇരട്ട ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഈ വിജയം നൽകിയത്. മുഹമ്മദ് അക്തർ, താഹ ഷിബിൽ എന്നിവരായിരുന്നു മറ്റു സ്കോറേഴ്സ്.

കഴിഞ്ഞ കളിയിൽ സ്കോർലൈനേയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. രണ്ട് വിജയങ്ങളോടെ കേരള ബ്ലാസ്റ്റേഴ്സിന് ആറു പോയന്റായി. ഫാക്ടിനും ആറു പോയന്റുണ്ട്. അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഫാക്ടുമാണ് ഏറ്റുമുട്ടേണ്ടത്. കളി വിജയിച്ചാൽ മാത്രമെ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് യോഗ്യത ലഭിക്കുകയുള്ളൂ. സമനില ആയാൽ മെച്ചപ്പെട്ട ഗോൾ ഡിഫറൻസോടെ ഫാക്ട് അക്കാാദമി പ്ലേ ഓഫിന് യോഗ്യത നേടും.

Advertisement