ലൂയിസ് സുവാരസ് ഈ വർഷം മാത്രമേ ഉറുഗ്വേയിൽ തുടരുകയുള്ളൂവെന്ന് ഉറപ്പായി. താരത്തിന്റെ നിലവിലെ ക്ലബ്ബ് ആയ നാഷ്യോനാലിന്റെ പ്രെസിഡന്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ലബ്ബുംമായുള്ള താരത്തിന്റെ കരാർ ഡിസംബറോടെ അവസാനിക്കും എന്നതിനാൽ താരം അവിടെ തുടരില്ല എന്നത് നേരത്തെ ഉറപ്പായിരുന്നു. ക്ലബ്ബ് പ്രെസിഡന്റ് തന്നെ നൽകിയ സൂചനയോടെ അദ്ദേഹത്തെ ടീമിൽ നിലനിർത്താൻ ക്ലബ്ബും ശ്രമിക്കില്ല എന്നുള്ളത് സ്ഥിരീകരിച്ചു. “ലീഗ് അവസാനിക്കുന്നതോടെ സുവാരസ് ടീം വിടും, ആരാധകർക്ക് തെറ്റായ പ്രതീക്ഷ നൽകാൻ താൻ ആഗ്രഹിക്കുന്നില്ല, ക്ലബ്ബിലേക്ക് തിരിച്ചത്താൻ സുവാരസ് ഒരുപാട് വിട്ടുവീഴ്ച്ചകൾ ചെയ്തിട്ടുണ്ട്” നാഷ്യോനാൽ പ്രെസിഡന്റ് ഹോസെ ഫ്‌വെന്റസ് പറഞ്ഞു.
നവമ്പറോടെ ഉറുഗ്വേയൻ പ്രിമെറാ ഡിവിഷൻ അവസാനിക്കും. പിന്നീട് ലോകകപ്പിന് തിരിക്കുന്ന താരം അതിന് ശേഷമാകും തന്റെ പുതിയ തട്ടകം തേടുക. എംഎൽഎസ് തന്നെയാണ് നിലവിൽ താരം ചേക്കേറാൻ ഏറ്റവും സാധ്യതയുള്ള ഇടങ്ങളിൽ ഒന്ന്. സുവരസിന് യൂറോപ്പിൽ തന്നെ തുടരാനുള്ള ആഗ്രഹം പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും അതെത്രത്തോളം പ്രവർത്തികമാകും എന്നുള്ളത് കണ്ടറിയേണ്ടതാണ്. ഉറുഗ്വേയിൽ തിരിച്ചെത്തിയ ശേഷം എട്ട് മത്സരങ്ങളിൽ നിന്നും നാല് ഗോളും മൂന്ന് അസിസ്റ്റും നേടാൻ താരത്തിനായിരുന്നു.