“ലോകകപ്പ് യോഗ്യത തന്നെ സ്വപ്നം, അതിലേക്ക് ടീമിനെ നയിക്കും” – സ്റ്റിമാച്

ഇന്ത്യൻ ഫുട്ബോളിന്റെ സ്വപ്നം ലോകകപ്പ് യോഗ്യത തന്നെയാണ് അതിലേക്ക് ടീമിനേ നയിക്കുകയാണ് തന്റെ ചുമതല എന്ന് പുതിയ ഇന്ത്യൻ ഫുട്ബോൾ പരിശീലകനായ സ്റ്റിമാച് പറഞ്ഞു. ഇന്ന് ഇന്ത്യൻ പരിശീലകനായ ശേഷമുള്ള തന്റെ ആദ്യ പത്ര സമ്മേളനത്തിലാണ് തന്റെ ലക്ഷ്യങ്ങളെ കുറിച്ച് സ്റ്റിമാച് സംസാരിച്ചത്. എല്ലാ രാജ്യങ്ങളുടെയും ലക്ഷ്യമാണ് ലോകകപ്പ് യോഗ്യത. നമുക്ക് അത് ലക്ഷ്യം മാത്രമല്ല സ്വപ്നം കൂടിയാണെന്ന് സ്റ്റിമാച് പറഞ്ഞു.

1970കാലങ്ങളിൽ ഇന്ത്യ ഏഷ്യയിലെ പ്രധാന ശക്തിയായിരുന്നു. അവിടെ നിന്ന് ഇന്ത്യ പിന്നോട്ട് പോയി. എന്നാൽ ഇപ്പോൾ ഇന്ത്യക്ക് അവിടെ എത്താനുള്ള ഊർജ്ജവും വേഗതയും ഉണ്ട്. സ്റ്റിമാച് പറയുന്നു. ഇന്ത്യൻ ഉറങ്ങുന്ന ജയന്റ് ആണ്. ഇവിടെ യുവതാരങ്ങൾ അവസരങ്ങൾക്കായി വാതിൽ മുട്ടുകയാ‌ണ്. അവരർക്ക് അവസരം നൽകുകയും ടീമിനെ മുന്നോട്ട് കൊണ്ടു പോവുകയുമാണ് എന്റെ ജോലി. മുൻ ക്രൊയേഷ്യൻ പരിശീലകൻ പറഞ്ഞു.

ഇന്ത്യൻ താരങ്ങളെ ലോകകപ്പ് സ്വപ്നം കാണുന്നതിൽ നിന്ന് ആർക്കും തടയാൻ ആകില്ല. സ്വപനം പരിശ്രമങ്ങളിലൂടെ യാഥാർഥ്യമാക്കാൻ ആകുമെന്നും അദ്ദേഹം പറഞ്ഞു.