യുവന്റസിൽ തുടരാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് ഡിബാല

യുവന്റസിൽ നിന്നും പുറത്തേക്ക് പോകുകുമെന്ന അഭ്യുഹങ്ങളെ തള്ളിക്കൊണ്ട് അർജന്റീനിയൻ സൂപ്പർ സ്റ്റാർ പൗലോ ഡിബാല. ഡിബാല യുവന്റസ് ഈ ട്രാൻസ്ഫർ ജാലകത്തിൽ ടൂറിൻ വിടുമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ ഊഹാപോഹങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് സൂപ്പർ താരം രംഗത് വന്നത്. യുവന്റസ് പോലെ ഒരു വലിയ ക്ലബ് വിടാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഡിബാല പറഞ്ഞത്.

ഡിബാലയുടെ സഹോദരൻ ഗുസ്താവോയെ ക്വോട്ട് ചെയ്താണ് ഇറ്റാലിയൻ മാധ്യമങ്ങൾ ഡിബാലയുടെ ട്രാൻസ്ഫർ റിപ്പോർട്ട് ചെയ്തത്. ഇത് പാടെ നിഷേധിച്ചിരിക്കുകയാണ് താരം. ഇന്റർ മിലാൻ, ബയേൺ മ്യൂണിക്ക് തുടങ്ങി യൂറോപ്പ്യൻ എലൈറ്റുകൾ ഡിബാലയുടെ പുറകെയുണ്ട്. ഈ സീസൺ അത്ര മികച്ചതായില്ലെങ്കിലും കോപ്പ അമേരിക്കയിൽ കളിക്കുന്ന അർജന്റീന സ്‌ക്വാഡിൽ ഇടം നേടാൻ ഡിബാലയ്ക്കായിരുന്നു.