“നല്ല ഇന്ത്യൻ കളിക്കാർ എല്ലാം ഐ എസ് എല്ലിലാണ് കളിക്കുന്നത്” – സ്റ്റിമാച്

Newsroom

Img 20220607 152404

ഐ എസ് എല്ലിലെ താരങ്ങളെ മാത്രം ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് എടുക്കുന്നതിന് സ്റ്റിമാച് ഏറെ വിമർശനം കേൾക്കുന്നുണ്ട് എങ്കിലും തന്റെ നിലപാടിനെ ന്യായീകരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ. നാളെ ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടത്തിന് ഇറങ്ങുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു സ്റ്റിമാച്. ഇന്ത്യൻ ദേശീയ ടീമിനായി താൻ എന്നും മികച്ച താരങ്ങളെ ആണ് തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ മികച്ച താരങ്ങൾ എല്ലാം ഐ എസ് എല്ലിൽ ആണ് കളിക്കുന്നത്. സ്റ്റിമാച് പറഞ്ഞു.

ഐ ലീഗിലെ കളിക്കാർ മോശമാണ് എന്ന് പറയാതെ പറഞ്ഞ സ്റ്റിമാച് ഇന്ത്യൻ ഫുട്ബോൾ ടീമിനെ മുന്നോട്ട് കൊണ്ടു പോകാൻ അനുയോജ്യമായ ടീമാണ് താൻ തിരഞ്ഞെടുക്കുന്നത് എന്നും പറഞ്ഞു. നേരത്തെ ഗോകുലം കേരള പരിശീലകൻ സ്റ്റിമാചിനെ വിമർശിച്ചപ്പോഴും ഐ ലീഗിലെ സ്റ്റിമാച് ഇതുപോലെ രൂക്ഷമായി വിമർശിച്ചിരുന്നു.