“ഗോളടിക്കാൻ കഴിയാത്തതാണ് ഇന്ത്യയുടെ പ്രശ്നം, അവസരം സൃഷ്ടിക്കുന്നുണ്ട്” – സ്റ്റിമാച്

Newsroom

ഗോളടിക്കാൻ കഴിയാത്തതാണ് അഫ്ഗാനെതിരെ പ്രശ്നമായത് എന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. ഇന്നലെ സൗദി അറേബ്യയിൽ നടന്ന മത്സരത്തിൽ ഇന്ത്യ അഫ്ഗാനോട് ഗോൾ രഹിത സമനില വഴങ്ങിയിരുന്നു.

ഇന്ത്യ 24 03 22 11 54 02 882

“അവസാന ഫലത്തിൽ ഞാൻ നിരാശനാണ്, കാരണം ഞങ്ങൾ മൂന്നോ നാലോ നല്ല അവസരങ്ങൾ സൃഷ്ടിച്ചു. ഞങ്ങൾക്ക് ഗോളടിക്കാൻ കഴിഞ്ഞില്ല, ഇത് വർഷങ്ങളായി ഞങ്ങളെ പിന്തുടരുന്ന പ്രശ്‌നമാണ്, ഇത് ഞങ്ങളുടെ ഫുട്‌ബോളിലെ പ്രധാഅ പ്രശ്‌നമാണ്.” സ്റ്റിമാച് പറഞ്ഞു

“ഞങ്ങൾ സൃഷ്ടിച്ച അവസരങ്ങൾ ഉപയോഗിച്ച് ഞങ്ങൾ ഗെയിം വിജയിക്കുന്നതിന് വളരെ അടുത്ത് എത്തിയിരുന്നു. അറ്റാക്കിൽ ലഭ്യമായ എല്ലാ കളിക്കാരെയും ഞങ്ങൾ പരീക്ഷിച്ചു, പക്ഷേ ഇന്ന് ഒന്നും അനുകൂലമായി പ്രവർത്തിച്ചില്ല.” അദ്ദേഹം പറഞ്ഞു.

“ഡിഫൻഡർമാർ നന്നായി കളിച്ചു, ഒന്നും വിട്ടുകൊടുത്തില്ല. പക്ഷേ,പാസ്സുചെയ്യുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ബോക്സിൽ ആക്രമിക്കുന്നതിലും ഞങ്ങൾ ഇനിയും മികച്ചതായിരിക്കണം.” അദ്ദേഹം പറഞ്ഞു.