“ഇന്ത്യക്ക് ഭാഗ്യമില്ല, പ്രകടനത്തിൽ സന്തോഷം” – സ്റ്റിമാച്

ഇന്നലെ അഫ്ഗാനിസ്ഥാനോട് വഴങ്ങിയ സമനില ഇന്ത്യക്ക് ഭാഗ്യമില്ലാത്തത് കൊണ്ടാണെന്ന് പരിശീലകൻ സ്റ്റിമാച്. സമനിലയേക്കാൾ വലുത് ഇന്ത്യ അർഹിച്ചിരുന്നു. ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചിട്ടും സ്കോർ ചെയ്യാൻ കഴിയാത്തത് നിർഭാഗ്യമാണെന്നും ഇന്ത്യ പരിശീലകൻ പറഞ്ഞു. ഇന്നലെ നടന്ന യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ അവസാന മിനുട്ടിൽ നേടിയ ഗോളിൽ 1-1 എന്ന സമനില നേടുകയായിരുന്നു ഇന്ത്യ.

അവസാന രണ്ട് മത്സരങ്ങളിലും സമനില വന്ന വഴി ഇന്ത്യയുടെ ഇപ്പോഴത്തെ മാനസിക നിലയാണ് കാണിക്കുന്നത്. പരാജയം സമ്മതിക്കാൻ കഴിയാത്ത അവസാന നിമിഷം വരെ പൊരുതുന്ന ടീമായി ഇന്ത്യ മാറിയെന്നും സ്റ്റിമാച് പറഞ്ഞു. ഇന്നലെ ഇന്ത്യ നടത്തിയ പ്രകടനത്തിൽ സന്തോഷം ഉണ്ട്. ഭാവിയിലേക്ക് ഒരു മികച്ച ടീമിനെ ഒരുക്കുകയാണ് താൻ ചെയ്യുന്നത് എന്നും സ്റ്റിമാച് പറഞ്ഞു.

Previous articleകെയ്ന് ഹാട്രിക്ക്, ഏഴു ഗോളടിച്ചു കൂട്ടി ഇംഗ്ലണ്ട് യൂറോ കപ്പിന്
Next article“റൊണാൾഡോയ്ക്കും മെസ്സിക്കും ഒപ്പമാണ് ലെവൻഡോസ്കിയുടെ സ്ഥാനം‍”