വംശീയാധിക്ഷേപത്തിന് ഇപ്പോൾ ഉള്ള ശിക്ഷ പോരെന്ന മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിംഗ്. ഇനി വരുന്ന തലമുറയിലെ കറുത്ത ഫുട്ബോൾ താരങ്ങൾക്ക് എങ്കിലും ഈ അവസ്ഥ നേരിടാതിരിക്കാൻ കടുത്ത നടപടികൾ ഫുട്ബോൾ അധികൃതർ എടുക്കണം എന്ന് സ്റ്റെർലിംഗ് പറഞ്ഞു. കറുത്തവരും ഏഷ്യൻ താരങ്ങളും എല്ലാ സ്ഥാലത്തും അധിക്ഷേപം നേരിടേണ്ടി വരുന്നു. പാർക്ക് ഫുട്ബോൾ മുതൽ ചാമ്പ്യൻസ് ലീഗ് വരെ ഇതാണവസ്ഥ സ്റ്റെർലിംഗ് പറയുന്നു.
വെറും പിഴ മാത്രം ശിക്ഷയാക്കി വിധിച്ചാൽ അത് ഒന്നും മാറ്റാൻ പോകുന്നില്ല. സമ്പന്നമായ ക്ലബുകൾക്കും സമ്പന്നരായ താരങ്ങൾക്കും പിഴ ശിക്ഷ ഒരു വിഷയമേ അല്ല. സ്റ്റെർലിംഗ് പറയുന്നു. ഇതിനാൽ ഇനിമുതൽ വംശീയാാധിക്ഷേപത്തിന് 9 പോയന്റ് ലീഗിൽ നിന്ന് കുറക്കണം എന്ന നിയമം വേണമെന്ന് സ്റ്റെർലിംഗ് പറഞ്ഞു. യൂറോപ്പിൽ ഉടനീളം ഫുട്ബോൾ താരങ്ങൾ വംശീയാധിക്ഷേപം നേരിടുന്ന സാഹചര്യത്തിലാണ് സ്റ്റെർലിങിന്റെ പ്രതികരണം.