ആരാധകർക്ക് വഴങ്ങി സ്റ്റാർ സ്പോർട്ട്സ്, ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരം ടെലികാസ്റ്റ് ചെയ്യും

Jyotish

ലോകകപ്പ് യോഗ്യത റൗണ്ടിലെ ഇന്ത്യയുടെ നിർണായക പോരാട്ടം കാണാൻ കാത്തിരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ സമ്മർദ്ദത്തിന് വഴങ്ങി ഇന്നത്തെ ഇന്ത്യയും ഖത്തറും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം സ്റ്റാർ സ്പോർട്സ് തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യയുടെ എവേ മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യില്ലെന്നായിരുന്നു ആദ്യം സ്റ്റാർ സ്പോർട്ട്സ് അറിയിച്ചത്. ഇതേ തുടർന്ന് സ്റ്റാർ സ്പോർട്സിനെതിരെയും ഇന്ത്യൻ ഫുട്ബോൾ ഫെഡെറേഷനെതിരെയും കടുത്ത വിമർശനമാണ് ആരാധകർ ഉയർത്തിയത്.

മത്സരം കാണാൻ സ്ട്രീമിംഗ് സൈറ്റുകളെയും ആപ്പുകളെയും ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു ഇന്ത്യൻ ഫുട്ബോൾ ആരാധകർ. എന്നാൽ സ്റ്റാർ സ്പോർട്സ് ട്വിറ്ററിലൂടെ സ്ഥിതീകരിച്ചതനുസരിച്ച് ലൈവ് ടെലികാസ്റ്റ് നമ്മുക്ക് കാണാൻ സാധിക്കും. ചാനൽ വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ഉണ്ടാവും.