ഇന്ത്യൻ ഫുട്ബോളിന് മാത്രമായി സ്റ്റാർ സ്പോർട്സിന് പുതിയ ചാനൽ

- Advertisement -

ഇന്ത്യൻ ഫുട്ബോൾ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി സ്റ്റാർസ്പോർട്സ്. ഇന്ത്യയിലെ പ്രമുഖ കായിക ചാനൽ ആയ സ്റ്റാർസ്പോർട്സ് പുതിയൊരു ചാനൽ ഇന്ത്യൻ ഫുട്ബോളിന് വേണ്ടി മാത്രം തുടങ്ങിയിരിക്കുകയാണ്. സ്റ്റാർസ്പോർട്സ് 3 എന്നാണ് ചാനലിന്റെ പേര്. ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ മത്സരങ്ങൾ ഒക്കെ സ്റ്റാർ സ്പോട്സിൽ തന്നെയാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്.

ഐ ലീഗ്, ഐ എസ് എൽ, ഇന്ത്യയുടെ മറ്റു ദേശീയ ഫുട്ബോൾ മത്സരങ്ങൾ എല്ലാം സ്റ്റാർ സ്പോർട്സ് 3യിൽ ആകും ഇനി കാണുക. വിദേശ രാജ്യങ്ങളിലെ ഫുട്ബോൾ മത്സരങ്ങൾ സ്റ്റാർ സെലക്ട് ചാനലുകളിൽ തന്നെ തുടർന്നും ടെലികാസ്റ്റ് ചെയ്യും.

Advertisement