റഷ്യൻ പരിശീലകന് പുതിയ കരാർ

റഷ്യയുടെ ഫുട്‌ബോൾ ടീം പരിശീലകൻ സ്റ്റാനിസ്ലാവ് ചെർഷെവ് പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം അദ്ദേഹം 2020 വരെ പരിശീലകനായി തുടരും. ലോകകപ്പിൽ റഷ്യ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് പുതിയ കരാർ നൽകാൻ റഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ തീരുമാനിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകും എന്ന് പലരും വിധി എഴുതിയ റഷ്യൻ ടീമിനെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെ എത്തിക്കാൻ അദ്ദേഹത്തിനായി. ഫൈനലിൽ ഇടം നേടിയ ക്രോയേഷ്യക്ക് മുൻപിലാണ്‌ അവരുടെ ലോകകപ്പ് യാത്ര അവസാനിച്ചത്. അടുത്ത യൂറോ കപ്പിനായി ടീമിനെ തയ്യാറെടുപ്പിക്കുക എന്നതാവും അദ്ദേഹം നേരിടുന്ന പ്രധാന വെല്ലുവിളി. 2016 ലാണ് അദ്ദേഹം റഷ്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസലാ ഒരു സീസണിലെ അത്ഭുതമല്ല – മിൽനർ
Next articleകൊച്ചിയില്‍ വീണ്ടും ഗോള്‍ മഴ, ഇത്തവണ ജിറോണയുടെ വക ആറെണ്ണം