സലാ ഒരു സീസണിലെ അത്ഭുതമല്ല – മിൽനർ

- Advertisement -

ലിവർപൂൾ ഫോർവേഡ് മൊഹമ്മദ് സലാ ഒരു സീസണിലെ അത്ഭുതമല്ല എന്ന് ലിവർപൂൾ താരം ജെയിംസ് മിൽനർ. കഴിഞ്ഞ സീസണിൽ 44 ഗോളുകൾ അടിച്ച മൊഹമ്മദ് സലായ്ക്ക് അതാവർത്തിക്കാൻ ഈ സീസണിലും കഴിയും എന്നാണ് മിൽനർ പറയുന്നത്. സലായെ അതിനും മുകളിൽ പോകാൻ കഴിവുള്ള താരമാണെന്നും മിൽനർ പറഞ്ഞു.

ആദ്യ സീസണിൽ തിളങ്ങിയാൽ അതാവർത്തിക്കാൻ രണ്ടാം സീസണിൽ സമ്മർദ്ദം ഉണ്ടാകും. പക്ഷെ അതിനെയൊക്കെ മറികടക്കാൻ സലായ്ക്ക് കഴിയും എന്നും മിൽനർ പറഞ്ഞു. ലോകകപ്പിനും വിശ്രമത്തിനും ശേഷം കഴിഞ്ഞ ദിവസം ലിവർപൂളിനായി കളിക്കാൻ ഇറങ്ങിയ സലാ ഗോളും കണ്ടെത്തിയിരുന്നു. സലയ്ക്ക് വരും സീസണിൽ ഗോളടിഭാരം ടീം കുറച്ചു കൊടുക്കേണ്ടതുണ്ട് എന്നും മിൽനർ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement