പരിക്കേറ്റ് സോൺ, ആശങ്കയിൽ ടോട്ടനം

മാഴ്സെയുമായി നിർണായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം കണ്ടെങ്കിലും സൂപ്പർ താരം സോണിനേറ്റ പരിക്ക് ടോട്ടനത്തെ അലട്ടുന്നു. മാഴ്‌സെ താരം എംപെമ്പയുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് ഇരുപതിയൊൻപതാം മിനിറ്റിൽ തന്നെ താരത്തിനെ പിൻലിക്കേണ്ടി വന്ന ടോട്ടനം ബിസ്സൗമയെ പകരക്കാനായി ഇറക്കുകയും ചെയ്തു. മത്സര ശേഷം സംസാരിച്ച ടോട്ടനം അസിസ്റ്റന്റ് കോച്ച് സ്റ്റൈലിനി സോണിന്റെ പരിക്കിൽ ആശങ്ക പ്രകടിപ്പിച്ചു.

“നിലവിൽ എന്താണ് താരത്തിന്റെ അവസ്ഥ എന്നു പറയാൻ കഴിയില്ല. കൂടുതൽ പരിശോധനകൾ കൂടിയേ തീരൂ. മത്സര ശേഷം ഡ്രസിങ് റൂമിൽ വെച്ചു അദ്ദേഹത്തെ കണ്ടിരുന്നു. വിജയാഘോഷത്തിൽ താരവും പങ്കെടുത്തിരുന്നു.” അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം തന്നെ മെഡിക്കൽ പരിശോധനകൾ നടക്കും എന്നും താരത്തിന്റെ കണ്ണുകളിൽ വീക്കം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

20221102 172004

അതേ സമയം സോണിന്റെ പരിക് ടോട്ടനത്തിന് താങ്ങാവുന്നതിലും അപ്പുറമാകും. പരിക്കേറ്റ റിച്ചാർലിസൻ, കുലുസെവ്സ്കി എന്നിവരെ സമീപ കാലത്തൊന്നും കളത്തിൽ ഇറക്കാൻ ആവില്ലെന്നിരിക്കെ സോണിനെ കൂടി നഷ്ടമാവുന്നത് ടീമിന് വലിയ തിരിച്ചടിയാവും. ഈ വാരം പ്രീമിയർ ലീഗിൽ ലിവർപൂളിനെ നേരിടാൻ ഉള്ളതിനാൽ താരത്തിന്റെ പരിക്ക് സാരമുള്ളതാവില്ലെയെന്ന പ്രതീക്ഷയിലാണ് ആരാധകരും ക്ലബ്ബും.